Padamugal St.John the Baptist Orthodox Syrian Church is situated at Padamugal, Kochi the IT hub of Kerala.
In 1985, Ernakulam St. Mary’s Orthodox Cathedral Church Managing Committee purchased 41.5 cents of land at Padamugal and later on handed over to the Kochi Diocese Metropolitan to construct a Church. H.G. Zachariah Mar Anthonios Metropolitan laid the Foundation Stone for our Church in 1994 and appointed Fr. P S Yohanan as the first Vicar (now H.G.Yuhanon Mar Policarpos Metropolitan).
എറണാകുളം സെൻറ്.മേരീസ് ഇടവക പൊതുയോഗ തീരുമാനപ്രകാരം പടമുഗൾ ജംഗ്ഷന് സമീപം 41.5 സെൻറ് സ്ഥലം വാങ്ങി 1988 ൽ ചുറ്റുമതിൽ ഫൗണ്ടേഷനും 1991 ൽ ചുറ്റുമതിലും പണി തീർത്തു .
പടമുഗളിലെ സ്ഥലം സമീപ വാസികളായ സഭാഅംഗങ്ങളുടെ ആത്മീയാവശ്യങ്ങൾക്കു ഒരു പള്ളി പണിയുന്നതിനായി ഇടവക മെത്രാപ്പോലീത്തയ്ക്ക് വിട്ടുകൊടുക്കുവാൻ സെൻറ് .മേരീസ് ഇടവക പൊതുയോഗം തീരുമാനിച്ചു.
കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണിയോസ് തിരുമേനി ഇവിടെ ഒരു പള്ളി പണിയുന്നതിനായി ശിലാസ്ഥാപനം നിർവഹിക്കുകയും ഈ പള്ളിയുടെ പേര് സെൻറ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് ചർച്ച് എന്ന് ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ബഹുമാനപ്പെട്ട പി.എസ് യോഹന്നാൻ അച്ചനെ വികാരിയായി നിശ്ചയിക്കുകയും ചെയ്തു.
പള്ളിയുടെ താഴത്തെ ഹാൾ പണി താൽക്കാലികമായി തീർത്തു ഒരു താൽക്കാലിക മദ്ബഹ നിർമിച്ചു അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ആദ്യ കുർബാന അർപ്പിച്ചു.
പള്ളിയുടെ മുഖവാരവും പ്രധാന പണികളും തീർത്തു ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണിയോസ് തിരുമേനി, പള്ളിയുടെ താൽക്കാലിക കൂദാശ നടത്തി വി.കുർബാന അർപ്പിച്ചു.
പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിലും കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മാർ മിലിത്തിയോസ് തിരുമേനിയുടെ സഹകാർമികത്വത്തിലും പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശ നടത്തി വി . കുർബാന അർപ്പിച്ചു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണിയോസ് തിരുമേനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നതിനാൽ ഇതിൽ സംബന്ധിക്കുവാൻ കഴിഞ്ഞില്ല.
പള്ളിയുടെ താഴത്തെ ഹാളിൻ്റെ പണി പൂർത്തീകരിക്കുകയും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ സഹകരണത്തോടു കൂടി ഹാളിൻ്റെ കൂദാശ നിർവഹിക്കുകയും ചെയ്തു.
പള്ളിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ഉണ്ടായിരുന്ന 3.5 സെൻറ് സ്ഥലവും കെട്ടിടവും പള്ളിയുടെ പാഴ്‌സണേജിനായി വാങ്ങുകയും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭിവന്ദ്യ തോമസ് മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ സഹകരണത്തോടെ കൂദാശ ചെയ്യുകയും ചെയ്തു.
പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തായി പരിശുദ്ധന്മാരുടെ പേരിൽ മനോഹരമായ ഒരു കുരിശും തൊട്ടിയും, സമീപത്തായി കൊടിമരവും സ്ഥാപിക്കുകയും , ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഐറേനിയോസ് തിരുമേനി കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു.
ഇടവകയ്ക്ക് ഒരു സെമിത്തേരിക്കായി വികാരി ബഹു.ജോബ് ഡേവിസ് അച്ചൻ്റെ നേതൃത്വത്തിൽ തെങ്ങോട് 4 സെൻറ് സ്ഥലം വാങ്ങിക്കുകയും അവിടെ 47 കല്ലറകളും മനോഹരമായ ഒരു കൽ കുരിശും നിർമ്മിക്കുകയും , ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്യുകയും ചെയ്തു.
ഇടവകയുടെ ചിരകാല അഭിലാഷമായിരുന്ന പള്ളിക്ക് തൊട്ടരികത്തുള്ള 19 സെന്റ് സ്ഥലം വികാരി Fr. P. I വർഗീസിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ വാങ്ങി . അവിടെ ബ്രഹത്തായ ഭാവി പദ്ധതികൾ വിഭാവനം ചെയ്തു വരുന്നു.
വികാരി ബഹു. എബ്രഹാം എടമ്പാടം അച്ചൻ്റെ നേതൃത്വത്തിൽ അഭിവന്ദ്യ തിരുമേനിമാരുടെയും വിശിഷ്ടാതിഥികളുടെയും ഉപയോഗത്തിനായി ഒന്നാം നിലയിൽ എയർകണ്ടീഷൻ ചെയ്ത മുറികളോടു കൂടി പള്ളി പാർസണേജ് വിപുലീകരിച്ചു.
പള്ളിയുടെ താഴത്തെ ഹാൾ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാൻ ഉതകുന്ന വിധത്തിൽ വികാരി ബഹു. ജോൺ ജോർജ് അച്ചൻ്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടും എയർ കണ്ടീഷനിംഗോടും കൂടി മനോഹരമായി സവിധം, സന്നിധി എന്നിങ്ങനെ രണ്ട് ഹാളുകളായി നവീകരിച്ചു. സവിധം ഹാളിൽ 400 സീറ്റുകളും സന്നിധി ഹാളിൽ 75 സീറ്റുകളുമുണ്ട്.